ബെംഗളൂരു: ആർ.ആർ. നഗറിൽ 75കാരിയായ അമ്മയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവത്തിൽ 42കാരനായ മകൻ വെങ്കടേഷ് അറസ്റ്റിൽ. അഞ്ച് വർഷമായി കിടപ്പുരോഗിയായിരുന്ന സാവിത്രിയമ്മയാണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വെങ്കടേഷാണ് പ്രതി എന്നാണ് ലഭിക്കുന്ന വിവരം.
അമ്മയെ പരിചരിക്കുന്നതിലുള്ള മടുപ്പും ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സാവിത്രിയമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ വെങ്കടേഷ് ശ്രമിച്ചെങ്കിലും അയൽവാസികളുടെ മൊഴിയും സാഹചര്യ തെളിവുകളും പരിശോധിച്ചപ്പോൾ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി വലിയ ചെലവ് വന്നതും അത് താങ്ങാനാവാത്ത സാഹചര്യവും തുടർന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. അമ്മയെ നോക്കുന്നതിനായി ജോലി പോലും ഉപേക്ഷിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു.
പത്തുവർഷം മുൻപ് അച്ഛൻ മരിച്ചതിനുശേഷം അമ്മയെ നോക്കിയിരുന്നത് വെങ്കടേഷായിരുന്നു. അഞ്ച് വർഷം മുൻപ് പക്ഷാഘാതം ബാധിച്ചതോടെ സാവിത്രിയമ്മ പൂർണ്ണമായും കിടപ്പിലായി. ഇതോടെ പ്രതിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു.
സംഭവദിവസം ഭാര്യ ജോലിക്ക് പോയ സമയത്ത് അമ്മയെ കൈയിൽ എടുത്ത് ടെറസിലെത്തിച്ച ശേഷം താഴേക്ക് തള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകക്കുറ്റം ചുമത്തി വെങ്കടേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കഷ്ട്ടകാലം ഒഴിയുന്നില്ല'; അനുമതിയില്ലാതെ റോഡ് ഷോ: വിജയ്ക്കെതിരെ കേസ്
മുഖ്യമന്ത്രി ആകാൻ കെ.സി. വേണുഗോപാൽ? ഇരിക്കൂറിൽ നിന്ന് ജനവിധി തേടും
പീഡന കേസില് ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം
പിഎൻബി അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടുന്നു; നിങ്ങളുടെ പേരും പട്ടികയിലുണ്ടോ? കാരണങ്ങൾ വിശദീകരിച്ച് ബാങ്ക്