സോണിയയുടെ ഓർമക്കുറിപ്പ്  പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് എന്തുകൊണ്ട്  പിന്മാറി? പെൻഗ്വിൻ ഇന്ത്യയുടെ വിശദീകരണം

SEPTEMBER 1, 2026, 12:34 AM

ദില്ലി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിൻ്റെ കാരണം വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. 

 സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' എന്ന ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ തങ്ങൾ ഏറെ താൽപര്യപ്പെട്ടിരുന്നുവെന്നും സാധാരണ എഡിറ്റോറിയൽ പരിശോധനയ്ക്കിടെയാണ് അഭിപ്രായവ്യത്യാസം ഉടലെടുത്തതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രസാധകരും ഗ്രന്ഥകാരിയുടെ പ്രതിനിധികളും തമ്മിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പ്രസിദ്ധീകരണ നടപടികൾ തുടരാൻ സാധിക്കാതെ വന്നതെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി. എന്നാൽ തീരുമാനത്തിന് പിന്നിൽ യാതൊരു ബാഹ്യ സമ്മർദവും ഉണ്ടായിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.

vachakam
vachakam
vachakam

 പുസ്തകത്തിൻ്റെ ഇന്ത്യയിലെ പ്രസിദ്ധീകരണം സംബന്ധിച്ച തർക്കം പൂർണമായും എഡിറ്റോറിയൽ നടപടിക്രമത്തിന്റെ ഭാഗമാണെന്നും പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 'ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അവർ സമ്മതിച്ചു. മറ്റ് ചില വിഷയങ്ങളിൽ ഞങ്ങൾ ഗ്രന്ഥകാരിയുടെ നിലപാട് അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, നിർഭാഗ്യവശാൽ, ഒടുവിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല' എന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ വക്താവ് പല്ലവി നാരായണനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam