കോൺഗ്രസിൻ്റെ ലക്ഷ്യം ബിജെപിയല്ല മുഖ്യമന്ത്രി : യെച്ചൂരി

APRIL 20, 2024, 2:42 PM

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 

ബിജെപിയെ താഴെയിറക്കാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിക്കണം. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയെ ഉന്നംവെച്ച് കോൺഗ്രസ് ആക്രമിക്കുന്ന സാഹചര്യമാണുള്ളത്.

അവരുടെ ലക്ഷ്യം ബിജെപിയല്ല മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിക്കുന്നയാളാണ്. ബിജെപി നടപടികളെ ശക്തമായി അപലപിച്ചിട്ടുളള നേതാവാണ് പിണറായിയെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

vachakam
vachakam
vachakam

 കേരളം കടന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ് കോൺഗ്രസ്. ബിജെപിയെ കഴിഞ്ഞ അഞ്ച് വർഷം നയപരമായി എതിർത്തത് സിപിഐഎമ്മാണ്. ഏതെങ്കിലും കോൺഗ്രസ് നേതാവ് പരസ്യമായി പൗരത്വ ഭേദഗതി നിയമത്തെ എതിർത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോ​ദിച്ചു.

പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിൽ നൽകേണ്ടതല്ല എന്നതാണ് ഇടതുപക്ഷത്തിൻ്റെ നയം. പൗരത്വ വിഷയത്തിൽ കോടതിയിൽ പോയതും സമരം ചെയ്തതതും സിപിഐഎമ്മാണ്. എന്നിട്ടാണ് ഇപ്പോൾ കള്ളം പറയുന്നതെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam