പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്: വിദേശകാര്യമന്ത്രാലയം 

MAY 2, 2024, 8:30 PM

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചെന്ന് വിദേശകാര്യമന്ത്രാലയം. 

നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്ക് ജർമനിയിലേക്ക് പോകാൻ വീസ ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ് വാൾ പറഞ്ഞു. 

വിദേശകാര്യമന്ത്രാലയം ഇടപെട്ടതുകൊണ്ടാണ് പ്രജ്വലിന് രാജ്യം വിടാനായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രൺധീർ ജയ്സ് വാൾ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ലൈംഗികാതിക്രമ കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്.

ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam