2027 വരെ മുഖ്യമന്ത്രിയായി തുടരും, 2028ൽ ഡി കെ മുഖ്യമന്ത്രി സ്ഥാനാർത്ഥി: ഫോർമുലയുമായി സിദ്ധരാമയ്യ

NOVEMBER 28, 2025, 9:42 PM

ബെംഗളൂരു: ഒരു വർഷം കൂടി മുഖ്യമന്ത്രിയായി തുടരാനും 2027 ൽ സ്ഥാനമൊഴിയാനുമുള്ള ഒരു ഫോർമുല സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിന് മുന്നിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.

എട്ട് വർഷത്തെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തന്റെ റെക്കോർഡ് പൂർത്തിയാക്കാൻ സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെടും.

2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്നും സിദ്ധരാമയ്യ വാഗ്ദാനം ചെയ്യും.

vachakam
vachakam
vachakam

ഡി.കെ. ശിവകുമാർ നിലവിൽ അനുഭവിക്കുന്ന അതൃപ്തി പരിഹരിക്കുന്നതിനായി ഡി.കെ. വിഭാഗത്തിലെ കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനങ്ങൾ നൽകാനും സിദ്ധരാമയ്യ തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്.

ഹൈക്കമാൻഡിൻ്റെ നിർ‌ദ്ദേശാനുസരണം ഇന്ന് രാവിലെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കൂടിക്കാഴ്ച നടത്തും. പ്രഭാതഭക്ഷണയോ​ഗത്തിനായി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേയ്ക്ക് എത്തും.

'ഹൈക്കമാൻഡ് ഡി കെ ശിവകുമാറിനെ വിളിച്ചിരുന്നു. അവർ എന്നെയും ബന്ധപ്പെട്ടിരുന്നു. ഇരുവരോടും നേരിട്ട് സംസാരിക്കാനാണ് പറഞ്ഞത്. അതിനാലാണ് ഞാൻ അദ്ദേഹത്തെ പ്രാതലിന് ക്ഷണിച്ചിരിക്കുന്നത്. ഞങ്ങൾ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും' എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam