മംഗളൂരു: മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി വി എച്ച് പി രംഗത്തെത്തി. മംഗളുരുവിൽ വിഎച്പി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.
പിന്നാലെ നഗരത്തിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും വർധിപ്പിച്ചു. മംഗളുരു ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത ഇടമായെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രി ജി പരമേശ്വര ചുമതലപ്പെടുത്തി .
കൊലയാളികൾ ഉടൻ പിടിയിലാകുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നിതാന്ത ജാഗ്രതയിലാണെന്നും പരമേശ്വര അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്