ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇനി പദവി സഞ്ജീവ് ഖന്നയ്ക്ക്

NOVEMBER 8, 2024, 8:25 AM

രണ്ട് വർഷത്തെ പ്രവർത്തന കാലയളവിന് ശേഷം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്.

തന്റെ പിൻഗാമിയായി അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ്. രാജ്യത്തിൻ്റെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.

നീതി ന്യായ സംവിധാനത്തിൽ വളരെ പഴക്കമുള്ള പാരമ്പര്യമാണ് സഞ്ജീവ് ഖന്നയ്ക്കുള്ളത്. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി സഞ്ജീവ് ഖന്ന അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്.

vachakam
vachakam
vachakam

പിന്നീട് ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ്‌ ചെയ്‌തു. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്‌റ്റാൻഡിങ്ങ്‌ കൗൺസിലായിരുന്നു. 2004 ൽ ഡൽഹി സ്‌റ്റാൻഡിങ്ങ്‌ കോൺസലായി നിയമിക്കപ്പെട്ടു. 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. ടാക്സ് ഡിപാർട്ട്മെന്റിലും പ്രവർത്തിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടോളം നീണ്ട ജുഡീഷ്യൽ ജീവിതം ഡൽഹിയിൽ തന്നെയായിരുന്നു ചിലവഴിച്ചത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam