ഡല്‍ഹി വിദ്യാര്‍ത്ഥി സമരം; ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി ആര്‍എസ്എസ്

JULY 28, 2026, 1:02 AM

കോഴിക്കോട്: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശം തള്ളി ആര്‍എസ്എസ്.

പ്രസ്താവന അപലപനീയമാണെന്നാണ് ആര്‍എസ്എ്‌സ് നിലപാട്. മോഹന്‍ദാസ് ആര്‍എസ്എസ് ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ പറഞ്ഞു.

അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആര്‍എസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി ജി മോഹന്‍ദാസ് ആര്‍എസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും കെ ബി ശ്രീകുമാര്‍ പറഞ്ഞു.

vachakam
vachakam
vachakam

 ആര്‍എസ്എസിന്റെ പരിവാര്‍ പ്രസ്ഥാനമായിരുന്ന ഭാരതീയ വിചാര കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളാണ് ടി ജി മോഹന്‍ദാസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam