ചെന്നൈ: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത കര്‍ഷകരുടെ വായ്പാത്തുകയില്‍ 35,000 രൂപയുടെ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്തെ 14.4 ലക്ഷം കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
