2047ൽ ഇന്ത്യ വികസിത രാജ്യമാകും,  ഡിജിറ്റൽ ഇടപാടുകൾ 100% വർധിച്ചു, ആണവോർജ മേഖലയിൽ ശക്തമായ മുന്നേറ്റമെന്ന് മോദി 

AUGUST 14, 2026, 10:25 PM

ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ചെങ്കോട്ടയിലാണ് മോദിയുടെ അഭിസംബോധന. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് മോദി പറഞ്ഞു. 2047-ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനായി ഏഴ് ഇന പരിഷ്കരണ അജണ്ടയായ 'ശക്തിയുടെ സപ്തധാര' പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര  'സപ്തസിന്ധു' എന്ന ചരിത്രപരമായ പരാമർശത്തെ ഉദ്ധരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പുരോഗതിക്കായി ഒരു പുതിയ വികസന തരംഗം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തു. 

കഴിഞ്ഞ അഞ്ചോ ആറോ പതിറ്റാണ്ടുകളായി നേടിയെടുക്കാൻ സാധിക്കാത്ത ലക്ഷ്യങ്ങൾ വരും വർഷങ്ങളിൽ ഈ ഏഴു വഴികളിലൂടെ രാജ്യത്തിന് കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി വികസന കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

നിർമ്മാണം, കൃഷി-ഭക്ഷ്യ സംസ്കരണം, സാങ്കേതികവിദ്യയും നവീകരണവും, ഗതിശക്തി (ഗതാഗതവും വിവരസാങ്കേതിക ബന്ധങ്ങളും), രക്ഷാശക്തി (പ്രതിരോധ സുരക്ഷ), ഹരിത-നീല സമ്പദ്‌വ്യവസ്ഥ, സോഫ്റ്റ് പവർ എന്നിവയാണ് ഈ ഏഴ് നിർണായക മേഖലകൾ.

നിർമ്മാണ മേഖലയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയരണമെന്നും ചെലവിലും ഗുണനിലവാരത്തിലും ലോകവിപണിയിൽ മത്സരക്ഷമത കൈവരിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയെ അന്താരാഷ്ട്ര തലത്തിൽ മുൻനിര ബ്രാൻഡുകളാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യം. ഇതോടൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയിലും പുതിയ വളർന്നു വരുന്ന സാങ്കേതികവിദ്യകളിലും ഇന്ത്യ കൂടുതൽ കരുത്ത് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

യാത്രാ ഗതാഗതവും ചരക്കുനീക്കവും വേഗത്തിലാക്കാൻ സുഗമമായ അടിസ്ഥാന സൗകര്യ വികസനം സഹായിക്കും. പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഡ്രോണുകൾ, സൂപ്പർസോണിക് സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കും. കൂടാതെ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുമെന്നും യോഗ, ആയുർവേദം, ടൂറിസം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മുൻതൂക്കം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam