ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. കഴിഞ്ഞ തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നിരുന്നു.
കഴിഞ്ഞ തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ; ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് പോട്രോകോളിന് വിരുദ്ധമായി അവാസാനത്തിന് തൊട്ടുമുൻപുള്ള വരിയിൽ ഇരിപ്പിടം നൽകിയത് വിവാദമായിരുന്നു.
ഇത് രാഹുൽ ഗാന്ധിയോടുള്ള അനാദരവാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മുൻനിരയിലാണ്.
വേദിയിൽ ഒളിംപ്യൻമാരെ ഉൾപ്പെടുത്തുന്നതിനായി ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതെന്നായിരുന്നു അന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. മനു ഭക്കർ, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിംപിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരയിൽ ഇരിപ്പിടം കിട്ടിയപ്പോൾ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ ശ്രീജേഷ് എന്നിവർക്കും രാഹുൽ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
