ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭവവികാസങ്ങൾക്കൊടുവിൽ എഐഎഡിഎംകെ വിമത എംഎൽഎമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.
പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുൻപ് സമർപ്പിച്ച പരാതി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ തീരുമാനം.
അതേസമയം, വിശ്വാസവോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയും തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുകയും ചെയ്ത നാല് എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നതകളും രാഷ്ട്രീയ നീക്കങ്ങളും ചർച്ചയാകുന്നതിനിടെയാണ് ഈ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
