ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന.
ഈ ബന്ധങ്ങളിലേക്ക് നീങ്ങുന്ന നിർണായകമായ ഡയറിക്കുറിപ്പുകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് വിവരം.
സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്.
അതേസമയം അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം. സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
