'ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം എടുത്തില്ലേ'; പഴയ കാര്യങ്ങളൊന്നും മറക്കരുതെന്ന് മോദിയോട് രമേശ് ചെന്നിത്തല

MAY 10, 2026, 11:57 AM

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം എടുത്തില്ലെയെന്നും പഴയ കാര്യങ്ങളൊന്നും മോദി മറന്നുപോകരുതെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഏകാധിപത്യ പാര്‍ട്ടിയല്ല. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഫലം വന്ന് കഴിഞ്ഞ് 50 ദിവസത്തോളം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ഡല്‍ഹിയില്‍ അനിശ്ചിതത്വം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. നാഗ്പുരിലെ ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയല്ല കോണ്‍ഗ്രസിന്റേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എല്ലാ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി ജനാധിപത്യപരമായ രീതിയില്‍ മാത്രമേ തീരുമാനമെടുക്കൂ എന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam