പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

MAY 1, 2025, 10:43 PM

കാശ്മീർ : പാക് ചാര സംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശിയെ ഇന്റലിജൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു. 

ജയ്‌സാൽമീർ സ്വദേശിയായ പത്താൻഖാനെയാണ് അറസ്റ്റ് ചെയ്തത്.ഒഫിഷ്യല്‍ സീക്രട്സ് ആക്ട് 1923 ഇയാള്‍ക്കെതിരെ ചുമത്തിയതായി രാജസ്ഥാന്‍ ഇന്‍റലിജന്‍സ് അറിയിച്ചു.

2013 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച പത്താന്‍ ഖാന്‍ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് മടങ്ങി വന്നതെന്നാണ് കണ്ടെത്തല്‍.

vachakam
vachakam
vachakam

പാകിസ്ഥാനിൽ ചാരവൃത്തിക്കായി പത്താൻകാൻ ഖാന് പണവും പരിശീലനവും ലഭിച്ചതായും 2013 ന് ശേഷവും പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം തുടർന്നതായും അതീവ രഹസ്യ വിവരങ്ങൾ കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായി. ജയ്‌സാൽമീറിലെ അതിർത്തിയെക്കുറിച്ചുള്ള വിവരങ്ങളാണിതെന്നും അധികൃതർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam