ഇതാണ് ഇലക്ഷന്‍ ബില്ല്! അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കും; ഗ്യാസ് വിലവര്‍ധനവില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

MAY 1, 2026, 10:35 AM

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്. ഫെബ്രുവരി മുതല്‍ ഇതുവരെ 1,380 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിനെ 'ഇലക്ഷന്‍ ബില്ല്' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ഇത് അതിന്റെ തുടക്കം മാത്രമാണെന്നും അദേഹം പറഞ്ഞു. ആദ്യം ഗ്യാസ്, അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കും. തിരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞു. ഇനി വിലക്കയറ്റത്തിന്റെ നാളുകളാണ് വരുന്നതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

വെള്ളിയാഴ്ച ഒറ്റയടിക്ക് 993 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലവര്‍ധനവ് ഹോട്ടല്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കും വില കൂടാന്‍ കാരണമാകും. സാധാരണക്കാര്‍ വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇത് കാണാത്ത ഭാവം നടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam