പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

JULY 27, 2026, 12:32 AM

ഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. 

ദില്ലി പോലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സൈബർ വിഭാഗവും സംയുക്തമായി നടത്തിയ ഓൺലൈൻ പരിശോധനകളിലാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പിന്നാലെ പോസ്റ്റുകളും വീഡിയോകളും നിയമപരമായ ചട്ടങ്ങൾ പ്രകാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് ദില്ലി പോലീസ് നോട്ടീസ് അയക്കുകയായിരുന്നു.

തുടർന്ന്, പോലീസിന്റെ നോട്ടീസിന് പിന്നാലെ നിരവധി പോസ്റ്റുകളും വീഡിയോകളും ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam