ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരു ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.
അതേസമയം മകളുടെ കോച്ചായ അഭയ് നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായതെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന വ്യാജേന രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു.
എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പരാതി. ഇവരുടെ സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം വസ്തുതർക്കവുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലേക്ക് പോയതെന്നാണ് അഭയ്‌യുടേതായി പൊലീസിന് ലഭിച്ച വീഡിയോയിൽ അവകാശപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വീഡിയോയിൽ അഭയ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
