ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു

MAY 10, 2025, 4:25 AM

ഡൽഹി: ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോ​ഗം അവസാനിച്ചു. പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.  

യോഗത്തിൽ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു.  തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലർച്ചെ വരെ നീണ്ടു.

വിദേശനിർമിത ഡ്രോണുകളും മിസൈലുകളും അടക്കം ഇന്ത്യയിലേക്ക് എത്തിയ പാക് സന്നാഹങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ സൈന്യം നിർവീര്യമാക്കി.

vachakam
vachakam
vachakam

ഡൽഹി ലക്ഷ്യമാക്കിയ ദീർഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ സൈന്യം തകർത്തു. ജമ്മുകശ്മീരിലെ ദാൽ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈൽ പതിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam