ന്യൂഡൽഹി∙ രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്.
സോണിയാ ഗാന്ധിയും വ്യവസായി ജോർജ് സോറസും തമ്മിലുള്ള ബന്ധം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിജെപി എംപിമാരും പ്രതിപക്ഷ അംഗങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുസഭകളും പിരിഞ്ഞതിനു പിന്നാലെയാണ് നോട്ടിസ് സമർപ്പിച്ചത്.
രാജ്യസഭാ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്