ശ്രീനഗര്‍: സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും (എല്‍ഒസി) പലയിടങ്ങളിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. അഖ്നൂര്‍, രജൗരി, ആര്‍എസ് പുര സെക്ടറുകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം പീരങ്കി ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പലന്‍വാല സെക്ടറിലെ നിയന്ത്രണ രേഖയിലും വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബാരാമുള്ളയില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായും പ്രദേശത്ത് സംശയാസ്പദമായ ആളില്ലാ ആകാശ വാഹനം (യുഎവി) കണ്ടതായും റിപ്പോര്‍ട്ടുണ്ട്. രജൗറിയില്‍ ഡ്രോണുകള്‍ കണ്ടതായും വിവരമുണ്ട്. ജമ്മു മേഖലയിലെ സാംബ ജില്ലയില്‍ വ്യോമാക്രമണ സൈറണ്‍ മുഴങ്ങി.
വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കാന്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ പൂര്‍ണ വെടിനിര്‍ത്തലിനാണ് ഇന്ത്യയും പാകിസ്ഥാനും ധാരണയായിരുന്നത്. എന്നാല്‍ പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്ന തത്വത്തിന് അടിവരയിടുന്ന സംഭവമാണ് പിന്നീടുണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്