പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഒരു നല്ല ഫലവും നൽകിയില്ലെന്നും ജീവൻ നഷ്ടപ്പെടാൻ മാത്രമേ കാരണമായുള്ളൂവെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള.
'‘ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവും സംഭവിച്ചില്ല. നമ്മുടെ പതിനെട്ട് പേർ മരിച്ചു. നമ്മുടെ അതിർത്തികൾ അപകടത്തിലായി," അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ഉദ്ധരിച്ചതുപോലെ, ഇത്തരം പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങൾക്കും നിയന്ത്രണ രേഖയിലെ സമാധാനത്തിനു ദോഷം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡൽഹി സ്ഫോടന കേസിലും ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ പിടിച്ചെടുത്ത കേസിലും ഉൾപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ട് ഈ പാത സ്വീകരിച്ചു എന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
‘‘ഉത്തരവാദികളായവരോട് ചോദിക്കൂ, എന്തുകൊണ്ടാണ് ഡോക്ടർമാർ ഈ പാത സ്വീകരിക്കേണ്ടി വന്നത്? എന്തായിരുന്നു കാരണം? ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആവശ്യമാണ്’’ – അബ്ദുള്ള പറഞ്ഞു.
ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിലും ഫാറൂഖ് അബ്ദുള്ള വിമർശനം ഉന്നയിച്ചു. സ്ഫോടകവസ്തുക്കൾ തെറ്റായി കൈകാര്യം ചെയ്തതിനായിരുന്നു വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
