ഡൽഹി: എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സിംഗ് ഓഫീസർമാരുടെ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമം.
ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ നിയമനം ലഭിച്ച് ജോലിക്കെത്തിയ നാലുപേരെ പിരിച്ചുവിട്ടു. വ്യാജരേഖ ചമച്ചാണ് ഇവർ പരീക്ഷയെഴുതിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡൽഹി എംയിസ് അടക്കം രാജ്യത്തെ വിവിധ എംയിസുകളിലേക്കുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (NORSET) എന്ന കേന്ദ്രീകൃത പരീക്ഷ നടത്തിയിരുന്നത്.
2019 മുതൽ ഈ പരീക്ഷ വഴി ആർഎംഎൽ , സഫ്ദർജംഗ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴലുള്ള മറ്റു ആശുപത്രികളിലേക്കുമ നിയമനം നടത്തി തുടങ്ങി. എന്നാൽ 2022 ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആർഎംഎൽ ആശുപത്രിയിൽ നടന്ന നിയമനത്തിലെ കള്ളക്കളി പുറത്ത് വന്നിരിക്കുന്നത്.
ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. ഇതിൽ ആശുപത്രിയില്‍ നിയമിതരായവരല്ല പരീക്ഷയെഴുതിയതെന്ന് തെളിഞ്ഞു. ഇതോടെ നാല് പേരെയും പുറത്താക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്