മുംബൈ: അസംസ്‌കൃത രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്‌ളാറ്റില്‍ രാസലഹരി നിര്‍മിച്ച് വിറ്റിരുന്ന വിദേശ വനിത മുംബൈയില്‍ പിടിയില്‍. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയന്‍ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്.
നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറില്‍ വന്‍തോതില്‍ എംഡിഎംഎ വില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുളിഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. അന്വേഷണ സംഘം ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ റീത്ത പ്രഷര്‍ കുക്കറില്‍ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് ജാദവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
