ന്യൂഡെല്‍ഹി: ഇമെയില്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉദ്ധരിച്ച് മുംബൈ ഭീകരാക്രമണ കേസ് ബുദ്ധികേന്ദ്രമായ തഹാവൂര്‍ റാണയെ 20 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. പ്രാഥമിക വാദം കേട്ട കോടതി ഉത്തരവിടുന്നത് മാറ്റിവെച്ചു.
ഗൂഢാലോചന അന്വേഷിക്കാന്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ഏജന്‍സി വാദം കേട്ട പട്യാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റാണ മറ്റുള്ളവരുമായി ചേര്‍ന്ന് ഒരു ക്രിമിനല്‍ പദ്ധതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
യുഎസില്‍ നിന്ന് ഡെല്‍ഹിയിലെത്തിച്ച റാണയെ വൈദ്യ പരിശോധനയ്ക്കു ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്ത് പട്യാല കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്വന്തമായി അഭിഭാഷകനെ നിയമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ അതോ കോടതിയില്‍ നിന്ന് നിയമസഹായം ആഗ്രഹിക്കുന്നുണ്ടോ എന്ന് കോടതി റാണയോട് ചോദിച്ചു.
നിലവിലുള്ള തെളിവുകളും മറ്റ് വസ്തുതകളും സ്ഥിരീകരിക്കുന്നതിന് തഹാവൂര്‍ റാണയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎയെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ കോടതിയെ അറിയിച്ചു. തെളിവുകളുടെ ഒരു പട്ടികയും ജഡ്ജിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്