ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം  നയൻതാര മറുപടി നൽകണം

DECEMBER 12, 2024, 2:18 AM

 ചെന്നൈ:  നടൻ ധനുഷ് നെറ്റ്ഫിക്ല്സ് ഡോക്യുമെൻററി തർ‌ക്കവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി‌.

 നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. 

ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്‌ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. 

vachakam
vachakam
vachakam

10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്തും വിവാദമായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam