ചോക്ലേറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നാലുവയസ്സുകാരിയെ സ്കൂള്‍ വാച്ച്‌മാൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. മുംബൈ കാണ്ടിവാലി ഈസ്റ്റിലെ അശോക് നഗറിലെ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വാച്ച്‌മാനെ സാംത പൊലീസ് അറസ്റ്റ് ചെയ്തു.
ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബാത്ത്റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സാംതാ നഗർ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് ശനിയാഴ്ച ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
4 വയസ്സുകാരിയെ പതിവുപോലെ വെള്ളിയാഴ്ച പിതാവ് സ്‌കൂളില്‍ കൊണ്ടുവിട്ടതായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ കുട്ടി സ്വകാര്യഭാഗങ്ങളില്‍ വേദനിക്കുന്നതായി മാതാവിനോട് പറയുകയായിരുന്നു. കൂടുതല്‍ കുട്ടിയോട് അമ്മ കാര്യം അന്വേഷിച്ചപ്പോൾ ആണ് പീഡനവിവരം കുട്ടി പറഞ്ഞത്. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്ക് അണുബാധയുള്ളതായും സ്വകാര്യഭാഗത്ത് മുറിവേറ്റതായും ഡോക്ടർമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്