ബെംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് വിവാഹാഭ്യർഥന നടത്തിയെന്ന ആരോപണത്തെ തുടർന്ന് മെഡിക്കൽ കോളേജ് അധ്യാപകൻ വിദ്യാർത്ഥികളുടെ ആക്രമണത്തിന് ഇരയായി. നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്.
കോളേജ് പ്രൊഫസറായ അബ്ദുൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് തന്റെ പ്രണയം പ്രകടിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഇത് നിരസിച്ച വിദ്യാർത്ഥിനിയുമായി ക്ലാസ് മുറിയിൽ വച്ചു തന്നെ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പുറത്തേക്ക് എത്തിയപ്പോൾ വിദ്യാർത്ഥികൾ ചേർന്ന് അബ്ദുൾനെ മർദ്ദിക്കുകയായിരുന്നു. ചിലർ ചെരുപ്പ് കൊണ്ട് അടിച്ചതായും, മറ്റു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചതായും ആണ് ലഭിക്കുന്ന വിവരം.
സംഭവം രൂക്ഷമായതോടെ പരിക്കേറ്റ അബ്ദുൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവം നടന്നത് നെലമംഗല റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും, കേസെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഈ സംഭവം കോളേജ് ക്യാമ്പസുകളിൽ സുരക്ഷയും അധ്യാപക-വിദ്യാർത്ഥി പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
