ദില്ലി: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശം പകരുന്ന ബലി പെരുന്നാൾ ആഘോഷങ്ങളുടെ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുയും രംഗത്തെത്തി.
“ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു,” എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുർമുവും രാജ്യത്തെ ജനങ്ങൾക്കും പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്ര ദിനം പ്രചോദനമാകട്ടെയെന്നും, സമൂഹത്തിൽ സ്നേഹവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കണമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
