മുംബൈ: മുംബൈ: ബാരാമതിയില്‍ അജിത് പവാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ 15 പേരില്‍ നിന്നായി 30 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങൾ മോഷണം പോയി. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്.അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം.
അതേസമയം മോഷണശ്രമത്തിനിടെ ചിലരെ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.സംസ്കാര ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ 8,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ബാരാമതിയിൽ വിന്യസിച്ചിരുന്നത്.ഇത്രയും വലിയ പൊലീസ് സാന്നിധ്യമുണ്ടായിട്ടും വന്‍ മോഷണം നടന്നത് പൊലീസിനും നാണക്കേടായി.
സംഭവവുമായി ബന്ധപ്പെട്ട് ബാരാമതി താലൂക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി