ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കുടിവെള്ളത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള വന്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഒരു വിഭാഗം ആളുകള്‍ മറു വിഭാഗത്തിന് നേരെ മാരകായുധങ്ങളുമായി ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂണ്‍ അഡീഷണല്‍ എസ്.പി പങ്കജ് ഗൈരോല അറിയിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഒരാള്‍ മരണപ്പെടുകയായിരുന്നു. കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ട്.
നിലവില്‍ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായി ബൈരാഗിവാലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായും അഡീഷണല്‍ എസ്പി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് ഉന്നതതല അന്വേഷണം ഊര്‍ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
