വോട്ടിങ് യന്ത്രങ്ങൾ തകർത്തു; പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം

APRIL 19, 2024, 4:09 PM

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും സംഘർഷം. മണിപ്പൂരിൽ ആയുധധാരികളായ സംഘം പോളിങ് ബൂത്തുകളിൽ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങൾ തകർത്തു.

ബൂത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ബംഗാളിൽ കൂച്ച് ബിഹാറിലും അലിപുർദ്വാറിലും ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി.

ഇംഫാൽ ഈസ്റ്റിലെ ഖോങ്മാനിലെ പോളിംഗ് സ്റ്റേഷനിലേക്ക് ആയുധധാരികളായ ഒരു സംഘം ഇരച്ചുകയറി സംഘർഷം സൃഷ്ടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിഎം, വിവിപാറ്റ് മെഷീനുകൾ തകർത്തു. സുരക്ഷാസേനയും പോളിങ് ഉദ്യോഗസ്ഥരും നോക്കിനിൽക്കെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

vachakam
vachakam
vachakam

അതേസമയം, ഛത്തിസ്ഗഡിലെ ബിജാപൂരില്‍ ഉണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പോളിങ് ബൂത്തിന് 500 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam