ഇൻസ്റ്റഗ്രാമിൽ നിന്ന് മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം  നീക്കി

MAY 2, 2024, 9:45 AM

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം  നീക്കി. വീഡിയോ ഒഴിവാക്കിയത് ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ എന്ന് വ്യക്തമല്ല. വീഡിയോക്കെതിരെ ഇൻസ്റ്റയ്ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. 

ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷൻ വീഡിയോ ആണ് നീക്കിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് നീക്കിയത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്.

vachakam
vachakam
vachakam

രാജ്യത്തിൻറെ സ്വത്ത് കോൺഗ്രസ്‌ മുസ്ലീങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയോട് വിശദീകരണം തേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam