നീറ്റ് ഉൾപ്പെടെ പൊതു പരീക്ഷകളിലെ ചോദ്യച്ചോർച്ച തടയാൻ കർശന നിയമം; പരീക്ഷാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

JULY 29, 2026, 5:34 AM

ഡൽഹി: പൊതു പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദീർഘനേരം നീണ്ട ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സർക്കാർ തള്ളുകയായിരുന്നു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച ബിൽ പ്രകാരം, ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് നിലവിലുള്ള മൂന്നുമുതൽ അഞ്ചുവർഷം വരെയുള്ള തടവുശിക്ഷ അഞ്ചുമുതൽ പത്തുവർഷം വരെയാക്കി ഉയർത്തും. ഇതോടൊപ്പം, പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപവരെയായി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും കൂടുതൽ കർശന നടപടികളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കേസുകളിൽ നിലവിൽ ഒരു കോടി രൂപയായിരുന്ന പരമാവധി പിഴ അഞ്ച് കോടി രൂപയാക്കും. കൂടാതെ, കുറ്റക്കാരായ സ്ഥാപനങ്ങൾക്ക് പൊതു പരീക്ഷകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഏർപ്പെടുത്തിയിരുന്ന വിലക്ക് എട്ട് വർഷമാക്കി ദീർഘിപ്പിക്കാനും തീരുമാനമായി.

vachakam
vachakam
vachakam

പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ബിൽ പ്രാധാന്യം നൽകുന്നു. ഇത്തരം കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് വിവിധ മത്സരപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയത്. പുതിയ വ്യവസ്ഥകൾ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam