ബെംഗളൂരു: ലിവ്-ഇൻ ബന്ധത്തിലായിരുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 27കാരനായ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ മല്ലേശ്വരത്ത് നടന്ന സംഭവത്തിൽ 20കാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്. കേസിൽ ശരത് (27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി വാടകവീട്ടിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ശരത് ബെംഗളൂരുവിൽ വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം, കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനുഷയെ ശരത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
സംഭവത്തിന് പിന്നാലെ തിങ്കളാഴ്ച ശരത് ഒരു അഭിഭാഷകനോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഇതേ തുടർന്ന് അഭിഭാഷകൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം കണ്ടെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയ പൊലീസ് ശരത്തിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
