ന്യൂഡല്‍ഹി: താലിബാന്റെ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നല്‍കിയ സ്വീകരണത്തെ വിമര്‍ശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. 'ലജ്ജകൊണ്ട് തല കുനിക്കുന്നു' എന്നാണ് വിഷയത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
''ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് പ്രസംഗ പീഠം നല്‍കി ബഹുമാനിക്കുന്നതും സ്വീകരിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ലജ്ജ കൊണ്ട് തല കുനിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും നിരോധിച്ചവരില്‍ ഒരാള്‍ക്ക് ഇത്രയും ആദരവോടെ സ്വീകരണം നല്‍കിയതില്‍ ഇസ്ലാമിക പഠനകേന്ദ്രമായ ദാറുള്‍ ഉലൂം ദിയോബന്ദിനോടും ലജ്ജ തോന്നുന്നു. എന്റെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാരേ!, നമുക്ക് എന്താണ് സംഭവിക്കുന്നത്'' - അക്തര്‍ എക്‌സില്‍ കുറിച്ചു.
മുത്താക്കിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ജാവേദ് അക്തറിന്റെ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്