ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു

SEPTEMBER 1, 2025, 8:50 AM

ന്യൂഡൽഹി: രാജിവെച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജിവെച്ച് 42 ദിവസങ്ങൾക്ക് ശേഷമാണ് ധന്‍കര്‍ ഔദ്യോഗിക വസതിയൊഴിഞ്ഞത്. തുടർന്ന് അദ്ദേഹം ഡൽഹിയിലെ ഒരു സ്വകാര്യ ഫാംഹൗസിലേക്ക് മാറിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഫാംഹൗസിലേക്കാണ് ധന്‍കര്‍ മാറിയതെന്നാണ് വിവരം. ദക്ഷിണ ഡൽഹിയിലെ ഗദയ്പുർ പ്രദേശത്താണ് ഈ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ മാസം 21നായിരുന്നു ധന്‍കര്‍ രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം.

vachakam
vachakam
vachakam

രാജിക്ക് പിന്നാലെ ധന്‍കറിനെ കാണാനില്ലെന്ന് പറഞ്ഞ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ശിവസേന നേതാവും സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam