ന്യൂഡല്‍ഹി: മകളുടെ വിവാഹത്തിന്റെ ചെലവുകള്‍ വഹിക്കുക പിതാവിന്റെ കടമയില്‍ പെടുന്ന 'സ്വാഭാവികമായ' കാര്യമെന്ന് സുപ്രീം കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച വിധി ശരിവെച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മകളുടെ വിവാഹ ആവശ്യത്തിനായി ഭാര്യക്ക് 10 ലക്ഷം രൂപ നല്‍കാന്‍ കോടതി ഭര്‍ത്താവിന് നിര്‍ദേശം നല്‍കി.
വിവാഹമോചനം അനുവദിച്ചതിനെതിരെ സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, 1996-ല്‍ വിവാഹിതരായ കക്ഷികള്‍ തമ്മിലുള്ള ദാമ്പത്യബന്ധം ഫലത്തില്‍ ഇല്ലാതായെന്ന് വ്യക്തമാണെന്നും മധ്യസ്ഥ ശ്രമങ്ങള്‍ പോലും പരാജയപ്പെട്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി.
എന്നിരുന്നാലും മകളുടെ വിവാഹത്തിന്റെ ന്യായമായ ചെലവുകള്‍ വഹിക്കേണ്ടത് ഒരു രക്ഷിതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമയുടെ സ്വാഭാവികമായ ഭാഗമായതിനാല്‍, എതിര്‍കക്ഷി ഈ ആവശ്യത്തിനായി 10 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതിയുടെ അഭിപ്രായം. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്