'തീരാത്ത സംഘർഷം'; മണിപ്പുരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി

SEPTEMBER 10, 2024, 10:55 PM

ഇംഫാല്‍: മണിപ്പുരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ആണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കുന്നതെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മണിമുതല്‍ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരേയാണ് സേവനം നിർത്തിവെച്ചത്. സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കുക്കി - മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷത്തിലേറെ ആയിട്ടും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച മാത്രം മണിപ്പുരില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഇംഫാലില്‍ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധം സംഘർഷത്തില്‍ അവസാനിച്ചതോടെയാണ് ഇംഫാലിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam