ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ആയുധങ്ങളില്‍ ഒന്നാണ് പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ 4 പതിപ്പിനുള്ള ഗവേഷണത്തിലാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. നിലവിലുള്ള പിനാക മാര്‍ക്ക് 3 പതിപ്പിനേക്കാള്‍ കാര്യക്ഷവും ചെലവ് കുറഞ്ഞതും ആക്രമണപരിധി കൂടിയതുമാണ് പിനാക മാര്‍ക്ക് 4
300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന ഗൈഡഡ് റോക്കറ്റായാണ് പിനാക മാര്‍ക്ക് 4 വിഭാവനം ചെയ്യുന്നത്. ഒരേസമയം ക്രൂസ് മിസൈലിനേപ്പോലെ കുതിക്കുകയും ആക്രമണത്തില്‍ റോക്കറ്റുകളുടെ ധര്‍മം നിര്‍വഹിക്കുകയും ചെയ്യുന്ന ബഹുമുഖ ആയുധമായാണ് പിനാക മാര്‍ക്ക് 4 വരുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍ (CEP) കൈവരിക്കാന്‍ കഴിയുന്ന റോക്കറ്റാകും പുതിയ പിനാക.
മിസൈലുകള്‍, ബോംബുകള്‍, അല്ലെങ്കില്‍ മറ്റ് ആയുധങ്ങള്‍ എന്നിവ ലക്ഷ്യ സ്ഥാനത്തേക്ക് തൊടുക്കുമ്പോള്‍ അവ ലക്ഷ്യത്തില്‍ നിന്ന് എത്രത്തോളം വ്യതിചലിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ അളവാണ് സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍. ഇത് എത്രത്തോളം കുറയുന്നുവോ അത്രത്തോളം കാര്യക്ഷമമാണെന്നാണ് വിലയിരുത്തുന്നത്. പുതിയ പിനാക റോക്കറ്റ് തൊടുത്തുകഴിഞ്ഞാല്‍ ലക്ഷ്യത്തിന്റെ മൂന്നുമിറ്റര്‍ ചുറ്റളവിനുള്ളില്‍ പതിക്കും. ഇത്രയും കൃത്യമായ ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ മറ്റ് രാജ്യങ്ങളില്‍ താരതമ്യേന കുറവാണ്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ പിനാകയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
250 കിലോഗ്രാം ഭാരമുള്ള പോര്‍മുനയാകും പുതിയ പിനാകയില്‍ ഉണ്ടാകുക. മള്‍ട്ടി-ബാരല്‍ ലോഞ്ചറില്‍നിന്ന് 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയും. ഇന്ത്യയുടെ ആര്‍ട്ടിലറി യുദ്ധമുറയെ പുനര്‍ നിര്‍വചിക്കുന്ന ആയുധമായി മാറും പിനാക മാര്‍ക്ക് 4 എന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
