എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; 'സ്വാറെയില്‍' പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

MAY 23, 2025, 10:15 PM

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വാറെയില്‍' ആപ്പ്  പുറത്തിറക്കി. ഇത് എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ നൽകും. തിരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് സ്വാറെയിലിന്റെ  ബീറ്റാ പതിപ്പ് ലഭ്യമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഐആർസിടിസി ക്രെഡൻഷ്യലുകൾ വഴിയോ പുതിയ അക്കൗണ്ട് സൃഷ്ടിച്ചോ ഇത് ഉപയോഗിക്കാം. നേരത്തെ, ഐആർസിടിസി റെയിൽ കണക്റ്റ്, യുടിഎസ് എന്നിവയുൾപ്പെടെ ഓരോ റെയിൽവേ സേവനങ്ങൾക്കും പ്രത്യേക ആപ്പുകൾ ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നാൽ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിലൂടെ ഒരുമിച്ച് ലഭ്യമാകുമെന്നതാണ് സ്വാറെയിലിന്റെ   പ്രത്യേകത.

വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വാറെയിലിന്റെ മറ്റൊരു പ്രത്യേകത. യുടിഎസ് ആപ്പിലും റെയില്‍ കണക്ട് ആപ്പിലും ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് സ്വാറെയിലും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

vachakam
vachakam
vachakam

സ്വാറെയില്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ട്രെയിന്‍ സമയങ്ങള്‍, റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും കഴിയും.

  1. 'മൈ ബുക്കിംഗ്‌സ്' എന്ന വിഭാഗത്തില്‍ ട്രാവല്‍ ഹിസ്റ്ററിയും സൂക്ഷിക്കാന്‍ കഴിയും.
  2. സ്വാറെയില്‍ ഒരൊറ്റ സൈന്‍-ഓണ്‍ സംവിധാനമാണെങ്കിലും ഒന്നിലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
  3. യാത്രക്കാര്‍ക്ക് റെയില്‍ കണക്റ്റ് അല്ലെങ്കില്‍ ഐആര്‍സിടിസി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനോ പുതിയൊരെണ്ണം സൃഷ്ടിക്കാനോ കഴിയും
  4. ട്രെയിന്‍ തത്സമയം ട്രാക്ക് ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും
  5. കൂടാതെ ട്രെയിന്‍ വൈകുന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും
  6. ട്രെയിനില്‍ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് പരിശോധിക്കാന്‍ ആപ്പിന് നിങ്ങളെ സഹായിക്കാനാകും
  7. ട്രെയിനില്‍ കയറുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും
  8. പ്ലാന്‍ ഷിപ്പ്‌മെന്റ്, ട്രാക്ക് ഷിപ്പ്‌മെന്റ്, ടെര്‍മിനല്‍ ഫൈന്‍ഡര്‍ തുടങ്ങിയ സേവനങ്ങളും ഉണ്ട്.
  9. ഇന്ത്യന്‍ റെയില്‍വേയില്‍ പരാതികള്‍ അറിയിക്കുന്നതിനും അവ ട്രാക്ക് ചെയ്യുന്നതിനുമായി 'റെയില്‍ മദദ്' എന്ന ഫീച്ചര്‍ ലഭ്യമാണ്
  10. ആപ്പിലെ ഡിജിറ്റല്‍ വാലറ്റായ ആര്‍-വാലറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പണമടയ്ക്കാം.
  11. റദ്ദാക്കിയതോ, മുടങ്ങിയതോ ആയ യാത്രകള്‍ക്ക് ആപ്പ് വഴി റീഫണ്ട് ലഭിക്കും
  12. ആപ്പിന്റെ സേവനം ഒന്നിലധികം ഭാഷകളില്‍ ലഭ്യമാണ്


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam