ന്യൂഡെല്‍ഹി: വെടിനിര്‍ത്തല്‍ കരാറിന് ധാരണയായ ശേഷം പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെയും ഷെല്ലാക്രമണങ്ങളെയും ശക്തമായി അപലപിച്ച് ഇന്ത്യ. ഈ വിഷയം 'വളരെ വളരെ ഗൗരവമായി' എടുക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍, ഇസ്ലാമാബാദിനോട് സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
'കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ധാരണയുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് നേരത്തെ സമ്മതിച്ച ധാരണയുടെ ലംഘനമാണിത്,' വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
'സായുധ സേന ഈ ലംഘനങ്ങള്‍ക്ക് മതിയായതും ഉചിതവുമായ പ്രതികരണം നല്‍കുന്നുണ്ടെന്നും ഈ ലംഘനങ്ങളെ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവ പരിഹരിക്കുന്നതിനും സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിനും ഞങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെടുന്നു.' അദ്ദേഹം പറഞ്ഞു.
സായുധ സേനകള്‍ അതിര്‍ത്തിയില്‍ ശക്തമായ ജാഗ്രത പാലിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് കര്‍ശനമായി പ്രതികരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിക്രം മിശ്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്