199 രൂപയ്ക്ക് വാട്സ്ആപ്പിൽ വിൽപനയ്ക്ക് ?; ഇഗ്നോയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി 

JUNE 17, 2026, 12:51 AM

ഡൽഹി: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതായി ഗുരുതര ആരോപണം. പരീക്ഷകൾ നടക്കുന്നതിനിടെ ചില ചോദ്യപേപ്പറുകൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരാതി.

റിപ്പോർട്ടുകൾ പ്രകാരം, ചില ടെലഗ്രാം ഗ്രൂപ്പുകൾ ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പറുകൾക്ക് 199 രൂപ വീതം ഈടാക്കിയിരുന്നു. മാക്രോ ഇക്കണോമിക്സ് ഉൾപ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ ഇത്തരത്തിൽ പ്രചരിപ്പിച്ചതായാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും ശേഖരിച്ച വിദ്യാർത്ഥികൾ ഇഗ്നോ അധികൃതർക്ക് ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. ലഭിച്ച പരാതികൾ സർവകലാശാല പൊലീസ് അധികൃതർക്ക് കൈമാറിയതായാണ് വിവരം.

vachakam
vachakam
vachakam

അതേസമയം, ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും അത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ പരീക്ഷകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ചില വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയതായി പരാതിയുണ്ട്.

എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇഗ്നോയുടെ നിലപാട്. അതിനാൽ ഒരു പരീക്ഷയും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കുന്നു. പരീക്ഷകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ജൂൺ 1 മുതൽ ജൂലൈ 21 വരെയാണ് ഇഗ്നോയുടെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകൾ നടക്കുന്നത്. രാജ്യത്തുടനീളമുള്ള 900-ലധികം പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം ഒമ്പത് ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 2,000-ത്തിലധികം കോഴ്സുകൾ ഇഗ്നോ നിലവിൽ നടത്തുന്നുണ്ട്.

vachakam
vachakam
vachakam

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ യാഥാർഥ്യം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam