കനത്ത മഴ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ കേരളയാത്ര റദ്ദാക്കി

OCTOBER 16, 2026, 5:23 AM

ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ കേരളയാത്ര റദ്ദാക്കി. കോയമ്പത്തൂരിൽനിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്ക് സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് യാത്ര ഒഴിവാക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു.

തൃശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനായിരുന്നു വിജയ് എത്തേണ്ടിയിരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനവും അദ്ദേഹത്തിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയുടെ ഉദ്ഘാടനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയും സുരക്ഷാ ക്രമീകരണങ്ങളും യാത്രയ്ക്ക് തടസ്സമായി.

vachakam
vachakam
vachakam

കല്യാൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണയും സ്വകാര്യമായ രീതിയിൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam