വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു

MAY 1, 2026, 10:19 PM

ലക്‌നൗ: വിവാഹവേദിയിലേക്ക് പുറപ്പെട്ട 27കാരനായ വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു.

ആസാദിനു നേരെ പലതവണയാണ് വെടിയുതിര്‍ത്തത്. അയാള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഉടന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച പരിശോധന നടത്തിവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam