ഹൈദരാബാദ്: ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. നാല് പേർക്ക് പരിക്കേറ്റു.
ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.
രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രദേശവാസികളാണ് മരിച്ചത്.
കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്