ദില്ലിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ;   4 പേർ കൊല്ലപ്പെട്ടു 

OCTOBER 23, 2025, 1:00 AM

ദില്ലി: ദില്ലിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ദില്ലി രോഹിണിയിൽ പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നവരാണ്. 

പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

vachakam
vachakam
vachakam

ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.ദില്ലി പൊലീസും ബീഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

ഗൂണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്, ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam