അമരാവതി: ആന്ധ്രാ പ്രദേശിൽ ആൾ താമസമില്ലാത്ത ഒരു വീട്ടിന് 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച സംഭവം വലിയ ചർച്ചയാകുന്നു. സമർലക്കോട്ട സ്വദേശിയായ ഉപഭോക്താവിന്റെ പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്. പരിശോധനയിൽ വൈദ്യുതി മീറ്ററിലുണ്ടായ സാങ്കേതിക തകരാറാണ് ഇത്രയും വലിയ ബിൽ വരാൻ കാരണമെന്നു കണ്ടെത്തി.
സമർലക്കോട്ടയിലെ ടിഡ്‌കോ കോളനിയിൽ താമസിക്കുന്ന ദാസരി ദുർഗയ്ക്കാണ് ഓൺലൈനായി ബില്ലിന്റെ വിവരം ലഭിച്ചത്. കുടുംബത്തോടൊപ്പം സ്വന്തം ഫ്ലാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും താമസിക്കാത്ത വീട്ടിന് ഇത്രയും വലിയ ബിൽ വന്നതോടെ ദുർഗ മാത്രമല്ല നാട്ടുകാരും അമ്പരന്നു.
തുടർന്ന് ദുർഗ സമീപത്തെ വൈദ്യുതി വകുപ്പ് ഓഫീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായ സാങ്കേതിക തകരാറാണ് ബില്ലിന് കാരണമെന്നു അധികൃതർ വ്യക്തമാക്കി.
പരിശോധനയ്ക്ക് ശേഷം ദുർഗയ്ക്ക് പുതിയ ബിൽ നൽകുകയും ചെയ്തു. ഇതനുസരിച്ച് അടയ്‌ക്കേണ്ട തുക വെറും 147 രൂപ മാത്രമാണെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൃഷിയിടത്തില്‍ പൂട്ടിയിട്ട് അടിമവേല; കര്‍ണാടക പൊലീസിന്റെ ഇടപെടല്‍, മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ
ഹോർമുസ് കടലിടുക്കിൽ അനിശ്ചിതത്വം; ഇന്ത്യൻ, ഗ്രീക്ക് എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ടു
നാസിക് ടിസിഎസ് കേസ്; മുഖ്യ പ്രതി നിദാ ഖാനെ തേടി പൊലീസ് അന്വേഷണം
പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; വിഷയം വ്യക്തമാക്കിയിട്ടില്ല, രാജ്യം ആകാംക്ഷയില്‍