ഡൽഹി: ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക പോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംഭാവന നൽക്കുന്നവർക്ക് പാർട്ടിയിൽ സ്വാധീനം കൂടുമെന്നും കോടതി വ്യക്തമാക്കി. ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയാണ്.
സംഭാവന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. രാഷ്ട്രീയ സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമല്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ സംഭാവനകൾക്കും ബാധകമാണ്. കള്ളപ്പണം നിയന്ത്രിക്കാൻ ഇലക്ട്രൽ ബോണ്ട് മാത്രമല്ല ഉപാധി. കള്ളപ്പണ നിയന്ത്രണത്തിന് വേണ്ടി അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അജ്ഞാത ഇലക്ട്രൽ ബോണ്ട് അറിയാനുള്ള വിവരാവകാശ നിയമത്തിന് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്