മരണം ഡിജിറ്റലായി രജിസ്റ്റർ ചെയ്യും! സ്ലിപ്പിന്റെ ഡിസൈൻ മാറ്റും; വോട്ടർ പട്ടിക മെച്ചപ്പെടുത്താൻ പരിഷ്‌കാരങ്ങളുമായി കമ്മീഷന്‍

MAY 1, 2025, 8:28 AM

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കും തുടങ്ങിയവയാണ് മൂന്ന് പരിഷ്‌കാരങ്ങള്‍.

ഇനി മുതല്‍ മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മരണ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ ഇലക്ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

vachakam
vachakam
vachakam

മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിക്കാനും തീരുമാനമായി. വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്‌പ്ലേ ചെയ്യും.

ഇതുമൂലം പോളിങ് സ്റ്റേഷന്‍ വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.ഫോട്ടോകള്‍ കൂടുതല്‍ വ്യക്തമാകുന്ന നിലയില്‍ പ്രിന്റ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam